സ്വീകരണമുറിയുടെ അലങ്കാരത്തിന് അലങ്കാരച്ചെടികള്‍

അതിഥി ദേവോ ഭവ എന്നാണല്ലോ?അതിഥികളെ ദൈവത്തെ പോലെ കാണണമെന്നു ചുരുക്കം.അപ്പോള്‍ അതിഥികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്വീകരണ മുറിക്കും അതിന്റേതായ പ്രധാന്യമില്ലേ?ഭംഗിയായി ക്രമീകരിച്ച ഒരു വീടിന്റെ ആദ്യ ശ്രദ്ധ അവിടുത്തെ ലിവിംഗ് റൂമിലേക്കാണ്.അതുകൊണ്ടു തന്നെ അതിഥികളെ സ്വീകരിക്കുന്നയിടം കഴിവതും ഭംഗിയാക്കി വെയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കും.ലിവിംഗ് റൂം അലങ്കാരിച്ചു വെയ്ക്കാനായി നിരവധി വഴികളുണ്ട്.അലങ്കാര വസ്തുക്കള്‍, പെയിന്റിംഗുകള്‍, ലൈറ്റുകള്‍, സ്റ്റാച്യു, ഫ്‌ളവര്‍ വേസുകള്‍ എന്നിവയെല്ലാം ഇതില്‍ ചിലതു മാത്രം.

ലിവിംഗ് റൂമില്‍ പച്ചപ്പാഗ്രഹിയ്ക്കുന്നവര്‍ക്ക് ചെടികള്‍ വളര്‍ത്താം.സ്വീകരണ മുറിയുടെ അലങ്കാരത്തിന് ഉപയോഗിക്കാന്‍ പറ്റിയ ചില പ്രത്യേക തരം ചെടികളുണ്ട്. ഇവയ്ക്കു പലതിനും ആരോഗ്യവശങ്ങളുമുണ്ടെന്നതാണ് പ്രധാനം. ലിവിംഗ് റൂം അലങ്കാരത്തിന് ചെടികള്‍ ആര്‍ക പാം എന്ന ഒരിനം പനകള്‍ ലഭിക്കും. അധികം ഉയരം വെയ്ക്കാത്ത ഇവ ലിവിംഗ് റൂം അലങ്കാരത്തിനുള്ള ഒരു മുഖ്യ വഴിയാണ്. ഇത് ചൂടു കുറയ്ക്കാനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കി ശുദ്ധവായു നല്‍കാനും സഹായിക്കും.
living
സ്‌നേക്ക് പ്ലാന്റ് എന്ന ഒരിനം ചെടിയുണ്ട്. ഓക്‌സിജന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്നതു കൊണ്ട് ഇത് കിടപ്പുമുറിയിലും വെയ്ക്കാവുന്ന ഒന്നാണ്. നീണ്ട് വീതിയില്ലാത്ത ഇലകളോടു കൂടിയ ഇതും അലങ്കാരത്തിനു പറ്റിയ ഒന്നു തന്നെ. കറ്റാര്‍ വാഴയും സ്വീകരണമുറിയിലെ അലങ്കാരത്തിനു നല്ലതാണ്. ധാരാളം ഔഷധഗുണങ്ങളുള്ള ഇത് വായു മലിനീകരം തടയാന്‍ നല്ലതാണ്. റബ്ബര്‍ ചെടിയും അലങ്കാരത്തിനു പറ്റിയ ഒന്നാണ്. കട്ടി കൂടിയ ഇലകളോടു കൂടിയ ഇതിന്റെ ഇളം ഇലകള്‍ ചുവപ്പു രാശിയുള്ളതാണ്. ഇത് അധികം വെയിലില്ലാത്ത സ്ഥലത്താണ് വയ്‌ക്കേണ്ടത്. വിഷാംശം നീക്കം ചെയ്യാന്‍ ഇത് നല്ലതാണ്. മണി പ്ലാന്റ് ലിവിംഗ് റൂമില്‍ വെയ്ക്കുന്നത് സമ്പത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് പടര്‍ന്നു കയറുന്ന ചെടിയാണ്.
ഇങ്ങനെ അലങ്കാര ചെടികളില്‍ മാത്രം ശ്രദ്ധ വെച്ചാല്‍ പോലും ഒരു വീടിന്റെ സ്വീകരണമുറി ഭ്ംഗിയായി ക്രമീകരിക്കാവുന്നതേയുളളൂ.അലങ്കാരത്തിന് മാത്രമല്ല ആരോഗ്യത്തിനും ഇത് തന്നെയാണ് ഉത്തമം.

 

 

You must be logged in to post a comment Login