സ്വർണവില; പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി

സ്വർണ വില പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 3735 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസമുണ്ടായ യുഎസ്- ഇറാൻ സംഘർഷം സ്വർണ വില റെക്കോർഡ് ഭേദിക്കാൻ ഇടയായിരുന്നു.

ആഗോള വിപണിയിൽ വിലയിടിഞ്ഞതിനെതുടർന്ന് ദേശീയ വിപണിയിലും കേരളത്തിലും സ്വർണത്തിന്റെ വില ഇടിയാൻ കാരണമായത്. സ്വർണ വില കുറഞ്ഞതിന് പിന്നാലെ വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി. വെള്ളി വില കിലോഗ്രാമിന് 0.6 ശതമാനം കുറഞ്ഞ് 47,266 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ ട്രായ് ഔൺസ് സ്വർണത്തിന്റെ വില 1,562.81 ഡോളറിന്റെ കുറവാണുണ്ടായത്.

You must be logged in to post a comment Login