സ്വ‍ര്‍ണ വില കുത്തനെ കൂടി; പവന് 320 രൂപ വര്‍ധിച്ചു

 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ കൂടി. പവന് 320 രൂപ കൂടി 24,200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 3,025 എന്ന നിരക്കിലാണ് വ്യാപാരം.

ആഗോള വിപണിയിൽ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായ നാല് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

അക്ഷയ തൃതീയ ദിനത്തില്‍ 23,640 രൂപയിലാണ് സ്വ‍ർണ വ്യാപാരം നടന്നത്. ഈ മാസം ആദ്യദിനം തന്നെ സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 23,480 രൂപയാണ്.

അതേസമയം വെള്ളി വിലയിൽ നേരിയ കുറവ് ഉണ്ടായി. ഗ്രാമിന് 40 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,000 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

You must be logged in to post a comment Login