സ്‌കാനിയ ഇന്ത്യന്‍ നിരത്തിലേക്ക്

സ്വീഡിഷ് നിര്‍മ്മാതാക്കളായ സ്‌കാനിയയുടെ ബസുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ലക്ഷ്വറി ബസ്സുകളും വമ്പന്‍ ട്രക്കുകളുമാണ് സ്‌കാനിയ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. സ്വീഡിഷ് വോള്‍വോ ബസ്സുകളുടെ വില്പന രാജ്യത്തുണ്ട്.
Scania_Bus copy
സ്‌കാനിയയുടെ ഏഷ്യയിലെ ആദ്യ വാഹന നിര്‍മ്മാണശാല ബാംഗ്ലൂരിനടുത്താണ് തുറന്നത്. ബസ്സുകളും ട്രക്കുകളും നിര്‍മ്മിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. അടുത്തവര്‍ഷം ആദ്യം തന്നെ ഇവിടെ ബസ്സുകള്‍ നിര്‍മ്മിച്ചു തുടങ്ങും.

ട്രക്കുകള്‍ 18 ശതമാനവും ബസ്സുകള്‍ പൂര്‍ണമായും പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാനാണ് സ്‌കാനിയ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 1000 ബസ്സുകളും 2500 ട്രക്കുകളും നിര്‍മ്മാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങളും ഘടകങ്ങളും കയറ്റുമതി ചെയ്യാനും സ്‌കാനിയ ലക്ഷ്യമിടുന്നുണ്ട്.

You must be logged in to post a comment Login