സ്‌കെച്ച് പെന്നിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി. സ്‌കെച്ച് പെന്നിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

30 ലക്ഷം രൂപയോളം വിലവരുന്ന അര കിലോയോളം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഒരു മാസത്തിനിടെ എട്ട് പേരില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്.സ്വര്‍ണ്ണ വേട്ട അവസാനിക്കുന്നില്ല. തുടരെ തുടരെ സ്വര്‍ണ്ണം കടത്തുന്നവരെ പിടികൂടുനെങ്കിലും വീണ്ടും വീണ്ടും സ്വര്‍ണ്മക്കടത്തു കൂടുന്നതേയുള്ളു.

You must be logged in to post a comment Login