സ്‌കോഡ ‘ഫേസ്‌ലിഫ്റ്റ് ‘ ഇന്ത്യന്‍ നിരത്തിലെത്തി

skoda-rapid-monte

നവീകരിച്ച സ്‌കോഡ റാപ്പിഡ് ഇന്ത്യന്‍ നിരത്തിലെത്തി. 2016 റാപ്പിഡ് ‘ഫേസ്‌ലിഫ്റ്റ് ‘ എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന മോഡലില്‍, ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ഉള്ളത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ എത്തിയിട്ടുള്ള റാപ്പിഡിന് ഡല്‍ഹി എക്‌സ്‌ഷോറൂം  വില  യഥാക്രമം 8.27 -11.36 ലക്ഷം, 9.48- 12.67 ലക്ഷം എന്നിങ്ങനെയാണ്.

2011 ല്‍ റാപ്പിഡ് പുറത്തിറക്കിയശേഷം ഏറ്റവും മെച്ചപ്പെട്ട മാറ്റം വരുത്തിയാണ് ഇപ്പോള്‍ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഫേസ്ലിഫ്റ്റിന്‍ഫെ സവിശേഷത. 103 ബിഎച്ച്പിയും 153 എന്‍എം ടോര്‍ക്കുമാണ് റാപ്പിഡിലുള്ള പെട്രോള്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

മാനുവല്‍ ഗിയര്‍ബോക്‌സുള്ള പെട്രോള്‍ എന്‍ജിന്‍ 15.41 കിലോമീറ്ററും ഓട്ടോമാറ്റിക് എന്‍ജിന്‍ 14.84 കിലോമീറ്ററും മൈലേജ് ഉറപ്പു നല്‍കുന്നു. പുതിയ റാപ്പിഡിന്റെ ഡിസൈനിലും കാര്യമായ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. പുതുക്കിയ ബംബര്‍, ആന്‍ഗുലാര്‍ ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിംഗ് ലാമ്പ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

You must be logged in to post a comment Login