സ്‌നേഹത്തിന്റെ കാരുണ്യ പ്രകാശം

  • സമദ് കല്ലടിക്കോട്

പരപ്പനങ്ങാടി പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ കരുണ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുമ്പോള്‍ അത് മലപ്പുറം ജില്ലയിലെ ആദ്യ സാന്ത്വന ചികിത്സാലയമായിരുന്നില്ല. മറ്റൊരാശുപത്രി എന്നതില്‍ കവിഞ്ഞ് കാര്യമായ ഒരു പ്രാധാന്യവും മിക്കവരും അതിനു നല്‍കിയില്ല. എന്നാല്‍ ഇപ്പോള്‍ ജില്ലക്കകത്തും പുറത്തുമുള്ള പരമദരിദ്രരായ കാന്‍സര്‍ രോഗികളുടെ ആശ്രയകേന്ദ്രമാണിത്. കരുണ എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ ആതുരാലയത്തിന്റെ പ്രവര്‍ത്തനം. സമൂഹത്തിന് എങ്ങനെയെല്ലാം ഈ ചികിത്സാലയം പ്രയോജനപ്പെട്ടു, എത്രപേര്‍ ആ ശ്വാസം നേടി പുറത്തിറങ്ങി, അര്‍ബുദരോഗികള്‍ക്ക് ഏതെല്ലാം തരത്തില്‍ ഈ സ്ഥാ പനം ഉപകരിച്ചു എന്നറിയണമെങ്കില്‍ ഒരിക്കലെങ്കിലും നാം ഇവിടം സന്ദര്‍ശിക്കണം. കാന്‍സര്‍ പിടിപ്പെട്ട് ചികിത്സിക്കാന്‍ വകയില്ലാതെ വലയുന്നവര്‍ക്കായി സജ്ജമാക്കി യ സ്ഥാപനമാണിത്. രോഗിക്കും കൂടെ ഒരു സഹായിക്കും താമസ സൗകര്യവും ഭക്ഷണവും പൂര്‍ണമായും സൗജന്യം. നല്ല വൃത്തിയും ശുചിത്വവുമുള്ള അന്തരീ ക്ഷം. രോഗികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിലും അവരോ ട് ദയാപൂര്‍വ്വം പെരുമാറുന്നതിലും ഈ സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നു.

പ്രായഭേദമെന്യേ അനുദിനം വര്‍ദ്ധിച്ചുവരുന്ന അര്‍ബുദബാധിതരുടെ എണ്ണത്തി ന് ആനുപാതികമായി നമ്മുടെ നാട്ടില്‍ ചികിത്സാ സംവിധാനങ്ങളില്ല. ആകെ മരണങ്ങളില്‍ 13% കാന്‍സര്‍ മൂലമാണെന്നും ലോകാരോഗ്യസംഘടനയുടെ പഠനങ്ങള്‍ തെളിയിക്കുന്നു. ഇവയില്‍ 72%വും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലാ ണ്. ഈ വസ്തുത മനസ്സിലാക്കി ഫലപ്രദമായ ചികിത്സയിലൂടെ രോഗമുക്തി സാധ്യ മാക്കുക, ആതുരസേവനപാതയില്‍ സാധാരണക്കാരന്റെ കരുണസ്പര്‍ശമായി തീരു ക എന്ന ലക്ഷ്യത്തോടെ ആരോഗ്യസംരക്ഷണ പ്രതിസന്ധികള്‍ക്ക് പ്രതിവിധിയായി ട്ടാണ് കരുണ ആരംഭിക്കുന്നത്. രോഗം സമ്മാനിച്ച മനോവേദനകൊണ്ട് ഉറങ്ങാനാകാ തെ പാഴ്ക്കിനാവിലൂടെ ഉഴറി നടക്കുന്ന അനേകം സഹോദരങ്ങള്‍ നമുക്കിടയിലുണ്ട്. വേദനാജനകമായ ഈ യാഥാര്‍ത്ഥ്യത്തിനുമുമ്പില്‍ തെളിനീര്‍ തടാകംപോലെ നില കൊള്ളുകയാണ് കരുണ പോലുള്ള സ്ഥാപനങ്ങള്‍. 1998ല്‍ പെയ്ന്‍ ആന്റ് പാലിയേ റ്റീവ് കെയര്‍, ഹോം കെയര്‍, പാലിയേറ്റീവ് കര്‍മസമിതികള്‍, ഡ്രഗ്ബാങ്ക്, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയിലൂടെ ജനസേവന രംഗത്തെ അനുഭവജ്ഞാനവുമായിട്ടാണ് കരുണ പ്രവര്‍ത്തനം ആരംഭിച്ചത്.

കോഴിക്കോട് മെഡിക്കല്‍കോളേജും മറ്റ് കാന്‍സര്‍ പരിശോധനാകേന്ദ്രങ്ങളുമായും പരസ്പരം സഹകരിച്ചാണ് കരുണയുടെ പ്രവര്‍ത്ത നം. മരുന്നിന്റെയും മരണത്തിന്റെയും ഗന്ധമില്ലാത്ത കാന്‍സര്‍ ചികിത്സാലയം. പെ യ്ന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലെ അറിവനുഭവങ്ങളുടെ സാക്ഷാത്ക്കാ രം. ഐ.എം.ബി.യുടെ സ്വപ്‌നമാണ് ഇങ്ങനെയൊരു ആതുരാലയത്തിന്റെ പിറവിക്ക് നിദാനം. കാന്‍സര്‍ ചികിത്സക്ക് പുറമെ മാനസികാരോഗ്യവിഭാഗവും. ഡയാലിസിസ് യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ശാന്തസുന്ദരമായ, പ്രസന്നമായ ഇവിടെ രോ ഗികള്‍ക്ക് സന്തോഷത്തോടെ വന്നുപോകാനാകുന്നു. അത്യാധുനിക ചികിത്സാ സം വിധാനങ്ങള്‍, 24 മണിക്കൂറും ആമ്പുലന്‍സ് സേവനം. ഏഴുനിലകളില്‍ അതിനൂതന വും സൗകര്യപ്രദവുമായ ചികിത്സാമികവാണ് വിഭാവനം ചെയ്യുന്നത്. ഇതില്‍ രണ്ടു നിലകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കിടത്തിചികിത്സാ സൗകര്യവും ഉണ്ട്. ദൈ വമാര്‍ഗത്തിലുള്ള പ്രവര്‍ത്തനം നഷ്ടംവരാത്ത കച്ചവടമാണ്. പുണ്യമാര്‍ഗ്ഗത്തില്‍ ചില വഴിക്കുമ്പോള്‍ ദൈവം ഇരട്ടിയായി നല്‍കപ്പെടും. സ്ഥാപനത്തിന്റെ മുഖ്യസാരഥിക ളായ പി.എം.ഷാഹുല്‍ഹമീദിന്റെയും ഡോക്ടര്‍ അബൂബക്കറിന്റെയും വാക്കുകള്‍ ഇങ്ങനെയാണ്.

ദയാരഹിതമായ ഇന്നത്തെ ലോകത്ത് നഷ്ടപ്പെട്ടുപോകുന്ന പരസ്പരസ്‌നേഹ ത്തിന്റെ, കരുതലിന്റെ ലോകത്തേക്ക് നാം പ്രവേശിച്ചേ മതിയാകു. അതിനായുള്ള സല്‍കര്‍മ്മങ്ങളില്‍ ഒന്നാണ് കരുണ. സ്‌നേഹാര്‍ദ്രമായൊരു സമീപനം ആത്മാവിനെ അലട്ടുന്ന മരവിപ്പ് മാറ്റിയേക്കാം. ഏതൊരു രോഗിയെ സംബന്ധിച്ചും ഉദാത്തവും ഉല്‍കൃഷ്ടവുമാണ് ജീവിത ത്തോടുള്ള താല്‍പര്യം. അടുത്തിരുന്ന് അടക്കം പറയുന്ന രോഗീപരിചരണത്തിലൂടെ സഹൃദയര്‍ ഇവര്‍ക്ക് ജീവിതത്തിന്റെ പ്രത്യാശ പകരുന്നു.

You must be logged in to post a comment Login