സ്‌നോഡനെ വിട്ടു നല്‍കണമെന്ന് അമേരിക്ക

മോസ്‌കോ :എഡ്വേര്‍ഡ് സ്‌നോഡനെ വിട്ടു നല്‍കാന്‍ അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടു. യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ആവശ്യം അറിയിച്ചത്. നേരത്തെ സ്‌നോഡന് റഷ്യ താത്കാലിക അഭയം നല്‍കിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു.എന്നാല്‍ അഭയം നല്‍കുമെന്ന വാര്‍ത്തകള്‍ റഷ്യ നിഷേധിച്ചു. ജോണ്‍ കെറിയുടെ സമ്മര്‍ദ്ദമാകാം അഭയം നല്‍കുന്നടില്‍ നിന്ന് റഷ്യയുടെ പിന്‍മാറ്റത്തിന് കാരണമെന്നും സൂചനയുണ്ട്.portrait-of-the-leaker-as-a-young-man-edward-snowden-has-always-been-a-privacy-fanatic

അതേസമയം ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന കരാറില്ലെങ്കിലും സ്‌നോഡനെ ഉടന്‍ വിട്ടുനല്‍കണമെന്ന് റഷ്യയിലെ യു.എസ്. അംബാസഡര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുകയും ചെയ്തു.കഴിഞ്ഞ ജൂണ്‍ 22നാണ് സ്‌നോഡന്‍ ഹോങ്കോങ്ങില്‍ നിന്ന് മോസ്‌കോ വിമാനത്താവളത്തില്‍ എത്തിചേര്‍ന്നത്.

 

You must be logged in to post a comment Login