സ്‌പെക്ട്രം ലേലം; ഏറ്റവും കൂടുതല്‍ തുക മുടക്കിയത് വോഡഫോണ്‍

vodafone-primed-fo

ഇന്ത്യന്‍ ടെലികോം സ്‌പെക്ട്രം ലേലത്തില്‍ വോഡഫോണ്‍ മുന്നില്‍. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയിരിക്കുന്നത് വോഡഫോണ്‍ ആണെന്ന് പുറത്തു വന്ന കണക്കുകളില്‍ നിന്നു വ്യക്തമാകുന്നു. വോഡഫോണ്‍ 7.2 ബില്യണ്‍ ഡോളറളാണ് ലേലത്തില്‍ മുടക്കിയത്.

നിലവില്‍ ഒന്നാം സ്ഥാനത്തുള്ള എയര്‍ടെല്‍ 2.13 ബില്യണ്‍ ഡോളറും, രണ്ടാം സ്ഥാനക്കാരായ വോഡഫോണ്‍ 7.2 ബില്യണ്‍ ഡോളറും, മൂന്നാം സ്ഥാനത്തുള്ള ഐഡിയ 1.92 ബില്യണ്‍ ഡോളറുമാണ് ലേലത്തില്‍ മുടക്കിയത്. റിലയന്‍സ് ജിയോ സൗജന്യ കോളും നിരക്ക് കുറച്ച് ഡേറ്റ പ്ലാനുകളുമായി രംഗത്തെത്തിയത് മറ്റു ടെലികോം കമ്പനികള്‍ക്കു വെല്ലുവിളിയാണ് ഉയര്‍ത്തി. നിലനില്‍പ്പിനു വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ ടെലിെേകാ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ 22 ടെലികോം സോണുകളിലും നിലവില്‍ ഏറ്റവും കൂടിതല്‍ 4ജി സിഗ്നല്‍ ഉള്ളത് റിലയന്‍സ് ജിയോയ്ക്കാണ്. ഐഡിയയ്ക്കു ഇതു പോലെ തന്നെ 22 സോണുകളിലും ശക്തമായ സാനിധ്യം ഉണ്ടെന്നു ഐഡിയ വക്താക്കള്‍ അറിയിച്ചു. സ്‌പെക്ട്രം വോളിയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ലേലമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

അതേസമയം അഞ്ച് ദിവസത്തില്‍ 31 വട്ടം ലേലം നടന്നെങ്കിവും പ്രതീക്ഷിച്ച പോലെ ലാഭം ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍. വില അമിതമായതാണ് ബാന്‍ഡുകള്‍ വാങ്ങാന്‍ ആളുകള്‍ കുറഞ്ഞതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 65,789 കോടി രൂപയാണ് അഞ്ചു ദിവസം നീണ്ടു നിന്ന സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാറിനു ലഭിച്ചത്.

You must be logged in to post a comment Login