‘സ്‌റ്റേ അങ്കിള്‍’ അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ഹോട്ടല്‍ മുറിയൊരുക്കാനായി ഒരു സ്റ്റാര്‍ട്ടപ്പ്

ഡല്‍ഹിയിലേയും ഗുഡ്ഗാവിലേയും ചില ഹോട്ടലുകളുമായി ഇതിനോടകം തന്നെ സ്‌റ്റേ അങ്കിള്‍ കാരാര്‍ വച്ചു കഴിഞ്ഞു. മുംബൈ, സിംല, ബംഗളൂരു, പട്ട്യാല തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സംരഭം ഉടനെ വ്യാപിപ്പിക്കും.


107429505

ഇന്ത്യയില്‍ അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് ഹോട്ടലില്‍ ഒരു മുറി ലഭിക്കുകയെന്നത് വളരെ വിഷമം പിടിച്ച ഒരു കാര്യമാണ്. അതിനായി ചിലപ്പോള്‍ എത്ര തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാലും സാധിച്ചെന്നും വരില്ല. ഇനി എങ്ങനെയെങ്കിലും ഒരു റും തരപ്പെടുത്തിയാലും അവര്‍ സദാചാര ഗുണ്ടായിസത്തിന്റേയോ തുറിച്ചു നോട്ടങ്ങളുടേയോ അടിമകളായി തീര്‍ന്നേക്കാം. ഈ അവസ്ഥയ്ക്ക് മാറ്റവുമായി വരകയാണ് ‘സ്‌റ്റേ അങ്കിള്‍’ എന്ന സ്റ്റാര്‍ട്ട് അപ്പിലൂടെ.

ഡല്‍ഹിയിലേയും ഗുഡ്ഗാവിലേയും ചില ഹോട്ടലുകളുമായി ഇതിനോടകം തന്നെ സ്‌റ്റേ അങ്കിള്‍ കാരാര്‍ വച്ചു കഴിഞ്ഞു. മുംബൈ, സിംല, ബംഗളൂരു, പട്ട്യാല തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സംരഭം ഉടനെ വ്യാപിപ്പിക്കും. സഞ്ചിത് സേതിയെന്ന സംരഭകനാണ് ഈ പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സ്‌റ്റേ അങ്കിള്‍ എന്ന ആപ്പിലൂടെ മുറികള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവര്‍ ഒരുക്കുന്നത്. സുരക്ഷിതമായ വിധത്തില്‍ മുറികള്‍ ലഭ്യമാക്കുമെന്ന് ഈ സ്ഥാപനം ഉറപ്പ് നല്‍കുന്നു.

ട്രൈഡന്റ്, ഒബ്‌റോയി എന്നിവ ഉള്‍പ്പടെയുള്ള വന്‍കിട ഹോട്ടലുകള്‍ കമ്പനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു മണിക്കൂറിന് 1400 രൂപ മുതല്‍ 5000 രൂപ വരെ വാടകയുള്ള മുറികളാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. കുറഞ്ഞ വിലയ്ക്കുള്ള ഹോട്ടലുകള്‍ ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും സുരക്ഷിതത്വം ഉറപ്പാക്കുന്ന സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ഈ സ്റ്റാര്‍ട്ടപ്പിന്റെ ഉടമയായ സഞ്ചിത് സേതി പറഞ്ഞു.

നിയമവിരുദ്ധമല്ലെങ്കിലും പൊലീസിന്റെ റെയ്ഡുകള്‍ ഭയന്നാണ് ഹോട്ടലുകള്‍ ദമ്പതികളല്ലാത്തവര്‍ക്ക് മുറി കൊടുക്കാന്‍ മടിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്ന വിധത്തില്‍ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്.

You must be logged in to post a comment Login