സൗജന്യ ഡാറ്റയും കോളുകളും നല്‍കി ടെലികോം കമ്പനികള്‍

 

കോഴിക്കോട്: കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ സൗജന്യ സേവനം നല്‍കുന്നു. ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം സേവന ദാതാക്കളാണ് സൗജന്യ ഡാറ്റയും കോളുകളും നല്‍കുന്നത്.

20 മിനുട്ട് സൗജന്യ കോളുകളാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്തിട്ടുള്ളത്. എല്ലാദിവസവും ബിഎസ്എന്‍ നമ്പറുകളിലേയ്ക്കും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്കും 20 മിനുട്ട് സൗജന്യമായി വിളിക്കാം. ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും എസ്എംഎസ് സേവനവും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

പത്തുരൂപയുടെ ടോക് ടൈമാണ് ഐഡിയ സൗജന്യമായി നല്‍കുന്നത്. ഇതിനായി *150*150# ഡയല്‍ചെയ്യണം. ഒരു ജി.ബി സൗജന്യ ഡാറ്റയും ഐഡിയ നല്‍കുന്നുണ്ട്. ഏഴ് ദിവസമാണ് സൗജന്യ ഡാറ്റയുടെ കാലാവധി. പരിധിയില്ലാത്ത കോളുകളും ഡാറ്റ ഉപയോഗവുമാണ് സൗജന്യമായി ജിയോ നല്‍കുന്നത്. ഇതിന്റെ കാലാവധി ഒരാഴ്ചയാണ്.

വൊഡാഫോണ്‍ 30 രൂപയുടെ സൗജന്യ സംസാര സമയവും ഒരു ജി.ബി സൗജന്യ ഡാറ്റയുമാണ് നല്‍കുന്നത്. സേവനം ലഭിക്കുന്നതിന് 144 ലേയ്ക്ക് CREDIT എന്ന് എസ്എംഎസ് അയയ്ക്കുകയോ *130*1# ഡയല്‍ ചെയ്യുകയോ വേണം.

എയര്‍ടെല്‍ 30 രൂപയുടെ ടോക് ടൈം സൗജന്യമായി നല്‍കും. ഇതോടൊപ്പം ഒരു ജി.ബിയുടെ ഡാറ്റയും സൗജന്യമാണ്. ഏഴ് ദിവസമാണ് കാലാവധി.

You must be logged in to post a comment Login