സൗജന്യ സേവനം തുടരും, പരസ്യം ഉള്‍പ്പെടുത്തില്ല: വാട്‌സാപ്പിന്റെ ഉറപ്പ്

ടെക്‌സറ്റ് മെസേജിനു പകരം ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റും ഉപയോക്താക്കളെ ബന്ധപ്പെടാനുള്ള മികച്ച മാധ്യമമാക്കി വാട്‌സാപ് വളര്‍ത്തിയെടുക്കാനാണ് കമ്പനിയുടെ പദ്ധതി.

whats aap

സൗജന്യ സേവനം തുടരുമെന്ന് വാട്‌സാപ്പിന്റെ ഉറപ്പ്. ചില വരിക്കാരില്‍നിന്ന് ആദ്യ വര്‍ഷത്തിനു ശേഷം പ്രതിവര്‍ഷം ഒരു ഡോളര്‍ വരിസംഖ്യ ഈടാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനമാണ് വാട്‌സാപ് പിന്‍വലിച്ചത്. വരുമാനത്തിനായി വാട്‌സാപില്‍ പരസ്യം നല്‍കാനുള്ള തീരുമാനവും കമ്പനി പിന്‍വലിച്ചു.

ലോകത്താകമാനം നൂറുകോടി ആളുകളാണ് വാട്‌സാപ് ഉപയോഗിക്കുന്നത്. ഇവര്‍ക്കു വരിസംഖ്യ ഈടാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ അവസാനിപ്പിച്ചതായി വാട്‌സാപ്പിന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു.

ടെക്‌സറ്റ് മെസേജിനു പകരം ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റും ഉപയോക്താക്കളെ ബന്ധപ്പെടാനുള്ള മികച്ച മാധ്യമമാക്കി വാട്‌സാപ് വളര്‍ത്തിയെടുക്കാനാണ് കമ്പനിയുടെ പദ്ധതി.

You must be logged in to post a comment Login