സൗദിയിലെ പ്രളയക്കെടുതിയില്‍ 12 മരണം; 170ഓളം പേര്‍ക്ക് പരിക്ക്‌

 

റിയാദ്: സൗദിയിലെ പ്രളയക്കെടുതിയില്‍ മരണം 12 ആയി. 170 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. സൗദിയില്‍ ഈയാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തബൂക്കില്‍ 10 പേരും മദീനയിലും  വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് ഒരാളും മരിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ അല്‍ ജൗഫിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. മക്ക, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്. ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള നാല് ദിവസം കൊണ്ട് 271 പേരെയാണ് രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

You must be logged in to post a comment Login