സൗദിയിലെ സ്വകാര്യ സര്‍വ്വകലാശാലകളിലും കോളജുകളിലും പുതിയ കോഴ്‌സുകള്‍ രണ്ട് വര്‍ഷത്തേക്ക് അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Saudi_Arabiaസൗദി അറേബ്യയിലെ സ്വകാര്യ സര്‍വ്വകലാശാലകളിലും കോളജുകളിലും പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. രണ്ട് വര്‍ഷത്തേക്ക് പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി അഹമദ് അല്‍ ഈസ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. തൊഴില്‍ വിപണിക്ക് ആവശ്യമായ കോഴ്‌സുകള്‍ കണ്ടെത്തും. ഇതിന് വിദഗ്ധ സമിതി പഠനം നടത്തും. അതിന് ശേഷം കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

ചില കോഴ്‌സുകള്‍ക്ക് ഡിമാന്റ് ഉണ്ട്. അതിന് അനുമതി നല്‍കും. എന്നാല്‍ സ്വകാര്യ സര്‍വ്വകലാശാലകളുടെ കോഴ്‌സുകളും അവയുടെ നിലവാരവും വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ച് സര്‍വ്വകലാശാലകളുടെയും കോളെജുകളുടെയും ആരോഗ്യ പരിശീലന കോഴ്‌സുകള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാലുമാസത്തിനകം നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും.

മന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ശൂറാ കൗണ്‍സില്‍ വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ സമിതി അംഗം അഹമദ് ബിന്‍ സഅദ് അല്‍ മെഫ്‌റഹ് അഭിപ്രായപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ പരിശീലന പരിപാടികളില്‍ ഗുണനിലവാരം പ്രധാനമാണ്. ഇതുമായി സന്ധി ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login