സൗദിയില്‍ ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിനും ഐഎംഒയ്ക്കും നിരോധനം

messenger

റിയാദ്: ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിന് സൗദി അറേബ്യയില്‍ നിരോധനം. ഫെയ്‌സ്ബുക്ക് മെസ്സഞ്ചറില്‍ വോയ്‌സ്‌കോളിംഗും വീഡിയോ കോളിംഗും നിലവില്‍ വന്നതിന് പിന്നിലെയാണ് മെസ്സഞ്ചറിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ കോളിംഗ് സംവിധാനമുള്ള ഐഎംഒയ്ക്കും വിലക്ക് ബാധകമാണ്. ടെലികോം കമ്പനികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടി.

ഇന്റര്‍നെറ്റ് വഴിയുള്ള വാട്‌സ്ആപ്പിന്റെയും വൈബറിന്റേയും വോയ്‌സ്‌കോളുകള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. സൗദി സര്‍ക്കാരിന്റെ തീരുമാനം ഏറെ തിരിച്ചടിയായിട്ടുള്ളത് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ്. ലൈന്‍, ടാങ്കോ എന്നീ ആപ്ലിക്കേഷനുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. നിരോധിത സേവനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭ്യമല്ലെന്നും നിങ്ങളുടെ രാജ്യം ഈ സേവനത്തെ പിന്തുക്കുന്നില്ലെന്നുമുള്ള പോപ്പ് ആപ്പ് മെസേജുകളാണ് ലഭിക്കുന്നത്.

സൗജന്യ ചാറ്റിങ്ങ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് ആധിപത്യമുള്ള ടെലികോം കമ്പനികളുടെ വരുമാനത്തിന് ഭീഷണിയാകുമെന്നുള്ള വിലയിരുത്തലാകാം ഇത്തരത്തിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് നിരോധനമെര്‍പ്പെടുത്താനുള്ള കാരണമായത്.

ടാന്‍ഗോ, ലൈന്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവുകയാണ് മെസഞ്ചറിന്റെ നിരോധനം. വര്‍ധിച്ചുവരുന്ന ടെലിഫോണ്‍ ബില്ലുകള്‍ കുറയ്ക്കാന്‍ പ്രവാസികള്‍ ആശ്രയിച്ചിരുന്നത് ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളെയായിരുന്നു.

You must be logged in to post a comment Login