
ദമ്മാം: സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അൽ അഹ്സയിലാണ് തൃശൂർ സ്വദേശി അൻവർ ശമീം (48) ഷോക്കേറ്റ് മരിച്ചത്. ജോലിക്കിടെയായിരുന്നു അന്‍വറിന് ഷോക്കേറ്റത്. തമീമി കോൺട്രാക്ടിംഗ് കമ്പനിയിൽ ഇലക്ട്രീഷ്യനാണ് അന്‍വര്‍.
വെള്ളിയാഴ്ച രാവിലെ അരാംകോ കമ്പനിയുടെ റിഗ്ഗിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം.
മൃതദേഹം അൽ അഹ്സ ആശുപത്രിയിലാണുള്ളത്. 15 വർഷത്തോളമായി സൗദിയിലാണ് ജോലി. കൊടുങ്ങല്ലൂർ ഏറിയാട് കറുകപ്പാടത്ത് അബ്ദു റഹ്മാന്റെയും നഫീസയുടെയും മകനാണ് അൻവർ ശമീം.ഭാര്യ നൂർജഹാൻ. മക്കൾ: തമന്ന, റന.
You must be logged in to post a comment Login