സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പേരൂര്‍ പറയകുളത്തായ ആനിക്കാമറ്റത്തില്‍ ബേബി കുര്യന്‍ വര്‍ഗ്ഗീസ് (65) ആണ് മരിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്കില്‍ മറ്റൊരു ട്രക്കിടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി എംബസി മുഖേന നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ശനി രാത്രിയോടെ എത്തുന്ന മൃതദേഹം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

തുടര്‍ന്ന് ഞായര്‍ രാവിലെ 10-ന് വീട്ടില്‍ കൊണ്ടുവരും. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 3.30 ന് പേരൂര്‍ ആഗോള മര്‍ത്തശ്മൂനി തീര്‍ത്ഥാടന ദേവാലയത്തില്‍ നടക്കും. കഴിഞ്ഞ 32 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തിരുന്ന ബേബി ആഗസ്റ്റില്‍ തൊഴിലവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടത്തില്‍ പെട്ട് മരിച്ചത്. ഭാര്യ ഗ്രേസ് കുര്യന്‍.മക്കള്‍: ആന്‍ സൂസന്‍ കുര്യന്‍, അന്‍സു അന്ന കുര്യന്‍. മരുമകന്‍: അജു തങ്കച്ചന്‍.

You must be logged in to post a comment Login