സൗദിയില്‍ വീണ്ടും ചരിത്ര നിയമനം: ഇനി വനിത എയര്‍ഹോസ്റ്റസുമാര്‍

 

റിയാദ് :ഇനി എയര്‍ഹോസ്റ്റസ് വേഷത്തിലും സൗദി വനിതകള്‍ എത്തുന്നു.  ഈ മാസം അവസാനത്തോടെ ഫ്‌ലൈ നാസിലായിരിക്കും ചരിത്ര നിയമനം ഉണ്ടാവുക. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈനാസ് വ്യക്തമാക്കി. ഇതാദ്യമായാണ് സൗദി വനിതകള്‍ എയര്‍ ഹോസ്റ്റസ് ജോലിക്കെത്തുന്നത്.

സ്വദേശി വനിതകള്‍ക്ക് ഉയര്‍ന്ന ജോലി നല്‍കുന്ന സൗദിയിലെ ആദ്യ എയര്‍ലൈനാണ് ഫ്‌ലൈനാസ്. ഇതിനുമുന്നോടിയായി തിരഞ്ഞെടുത്ത വനിതകള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കിവരികയാണ്. പുരുഷന്മാരും സ്ത്രീകളുമടക്കം 300ഓളം പേരാണ് ഈ രംഗത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായി നേരത്തെ മുന്നോട്ടുവന്നിരുന്നത് എന്നാല്‍ ജോലി സമയം, യൂനിഫോം തുടങ്ങിയ കാര്യങ്ങളില്‍തട്ടി പ്രവേശനം നഷ്ടടപ്പെടുകയായിരുന്നു.

എല്ലാ രാജ്യാന്തര മാനദണ്ഡമനുസരിച്ചാണ് നിയമനം. സൗദിയുടെ സംസ്‌കാരവും പൈതൃകവും കണക്കിലെടുത്തുള്ള യൂണിഫോമായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബറില്‍ റിയാദ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

You must be logged in to post a comment Login