സൗദി ദേശീയ ദിനം ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

1549432796റിയാദ്: സൗദി അറേബ്യയുടെ 86-ാം ദേശീയദിനാഘോഷങ്ങള്‍ ഇന്ന് നടക്കും. വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്.

1932 സെപ്തംബര്‍ 23 നാണ് കിംങ് അബ്ദുല്‍ അസീസ് ആലു സഊദിന്റെ നേതൃത്വത്തില്‍ ആധുനിക സൗദി അറേബ്യ ഔദ്യോഗികമായി നിലവില്‍ വന്നത്. ഈ ദിവസമാണ് സൗദി ദേശീയ ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. 13 ഗവര്‍ണ്ണറേറ്റുകളിലും വ്യത്യസ്ഥമായ ആഘേഷങ്ങള്‍ നടക്കും. ഹൈവേകളിലും പ്രധാന റോഡുകളിലും സൗദി യുവാക്കളുടെ അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറും. ദേശീയ പതാകയും ഭരണാധികാരികളുടെ ചിത്രങ്ങളും കയ്യിലേന്തി ദേശീയ ഗാനവും പാടി ഉച്ചക്ക് ശേഷം യുവാക്കള്‍ വാഹനങ്ങളില്‍ റോഡുകള്‍ കയ്യടക്കും. കുടുംബ സമേതം ആഘോഷത്തില്‍ പങ്കെടുന്നവര്‍ക്കായി പ്രത്യേക കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച പുതിയ പ്രതീക്ഷകളോടെയാണ് സൗദി ജനത ആഘോഷത്തിനായി കാത്തിരിക്കുന്നത്.

പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്വോഴും രാജ്യത്തിന്റെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നു വരുന്ന പ്രവാസി സമൂഹവും ആഘോഷത്തിന്റെ ഭാഗമാണ്. ദേശീയ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

You must be logged in to post a comment Login