സൗദി മന്ത്രിസഭയില്‍ നിന്ന് പെട്രോളിയം മന്ത്രിയെ മാറ്റി; വന്‍ അഴിച്ചുപണി

Saudi Arabia's Minister of Petroleum & Mineral Resources Ali Al-Naimi speaks at the annual IHS CERAWeek global energy conference Tuesday, Feb. 23, 2016, in Houston. (AP Photo/Pat Sullivan)

റിയാദ്: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. 20 വര്‍ഷമായി തുടരുന്ന പെട്രോളിയം മന്ത്രി അലി അല്‍ നെയ്മിയെ സൗദി അറേബ്യ മാറ്റി. മുന്‍ ആരോഗ്യ മന്ത്രി ഖാലിദ് അല്‍ ഫലേഹിനെയാണ് നയിമിക്ക് പകരം നിയമിച്ചിട്ടുള്ളത്. ഊര്‍ജം, വ്യവസായം, ഖനനം എന്നീ വകുപ്പുകള്‍ പെട്രോളിയം മന്ത്രാലയത്തിന് കീഴിലായിരിക്കും ഇനി മുതല്‍ പ്രവര്‍ത്തിക്കുക.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ശനിയാഴ്ച്ചയാണ് ഇക്കാര്യം അറിയിച്ചത്. ഊര്‍ജം, ജലം, ഗതാഗതം, ആരോഗ്യം എന്നീ വകുപ്പകളിലെ മന്ത്രിമാരെയും സൗദി മാറ്റിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ധനികമായതും സൗദി അറേബ്യയുടെ കീഴിലുള്ളതുമായ സൗദി അരാംകോപെട്രോള്‍ കമ്പനിയുടെ തലപ്പത്തു നിന്നാണ് നെയ്മി പെട്രോളിയം മന്ത്രിയായി നിയമിതനായത്.

സൗദി അറേബ്യയുടെ വരുമാനത്തിന്റെ സിംഹ ഭാഗവും ലഭിക്കുന്ന പെട്രോളിയത്തിന്റെ വിലയിടിവ് സൗദി സമ്പദ് വ്യവസ്ഥയെ സാരമായ രീതിയിലാണ് ബാധിച്ചത്. നിരവധി ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടികള്‍ പ്രവാസികളെയും സാരമായ രീതീയില്‍ ബാധിച്ചിട്ടുണ്ട്.

You must be logged in to post a comment Login