സൗന്ദര്യം കാക്കും ഗ്ലിസറിന്‍

ചര്‍മസംരക്ഷണത്തിന് പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഇന്ന്  വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ക്രീമുകളും ലോഷനുകളുമെല്ലാം ഉള്‍പ്പെടും.ഇവ താരതമ്യേന വിലയേറിയവയുമാണ്. എന്നാല്‍ അധികം വിലയില്ലാത്ത, കാര്യമായ രാസവസ്തുക്കള്‍ കലരാത്ത ഉല്‍പന്നങ്ങളും ചര്‍മസംരക്ഷണത്തിന് ലഭിയ്ക്കുമെന്ന കാര്യത്തെക്കുറിച്ച് പലരും അജ്ഞരാണ്.ഇത്തരത്തില്‍ ഒന്നാണ് ഗ്ലിസറിന്‍.

glycerin    ഗ്ലിസറിന്‍ ചര്‍മത്തിനു പറ്റിയ നല്ലൊരു ടോണറായി ഉപയോഗിക്കാം. ഗ്ലിസറിനും പനിനീരും കൂട്ടിക്കലര്‍ത്തി പുരട്ടുന്നത് നല്ലൊരു ടോണറിന്റെ ഗുണം നല്‍കും.വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ പറ്റിയ വസ്തുവാണിത്. എന്നാല്‍ ചര്‍മത്തില്‍ എണ്ണമയം ്അവശേഷിപ്പിക്കുകയുമില്ല. ഗ്ലിസറിനും തേനും ചേര്‍ത്ത് പുരട്ടുന്നത് ചര്‍മം അയയാതിരിക്കാന്‍ സഹായിക്കും. ചര്‍മത്തിന് പ്രായക്കുടൂതല്‍ തോന്നുന്നതും ഒഴിവാക്കാന്‍ ഇത് നല്ലതാണ്. ചര്‍മകോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഗ്ലിസറിന്‍ നല്ലതു തന്നെയാണ്. പുതിയ കോശങ്ങളുണ്ടാകാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.
എണ്ണമയമുള്ള ചര്‍മവും ഒപ്പം വിയര്‍പ്പും കൂടിയാകുമ്പോള്‍ ചര്‍മപ്രശ്‌നങ്ങളേറും. ഇതിനൊരു പരിഹാരമാണ് തേനും ഗ്ലിസറിനും പനിനീരും ചേര്‍്ത്ത് പുരട്ടുന്നത്. മുഖക്കുരുവിനും മൃതചര്‍മകോശങ്ങള്‍ അകറ്റുന്നതിനും ഗ്ലിസറിന്‍ നല്ലതാണ്. ഗ്ലിസറിനില്‍ മുട്ടവെള്ളയും തേനും ചേര്‍ത്ത് നല്ലൊരു ഫേസ് പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിക്കുന്നതിനും മൃതചര്‍മകോശങ്ങള്‍ അകറ്റുന്നതിനും ചര്‍മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കും. ഗ്ലിസറിനും മുള്‍ത്താണി മിട്ടിയും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും. വരണ്ട കൈകാലുകളിലും ഗ്ലിസറിന്‍ പുരട്ടുന്നത് മൊരി പോലുള്ള പ്രശ്‌നങ്ങള്‍ അകലാനും ചര്‍മം നല്ലതാകാനും സഹായിക്കും.ഇനി അധികം ചെലവില്ലാതെ ഒരി ഗ്ലിസറിന് പായ്ക്ക് വാങ്ങിക്കൊളളൂ.

You must be logged in to post a comment Login