സൗന്ദര്യസംരക്ഷണത്തിന് ഒച്ച് തെറാപ്പി

ഒച്ചിനെ കൊണ്ട് മുഖം മിനുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാന്‍കാര്‍. ജപ്പാനിലെ ഒരു ബ്യൂട്ടിപാര്‍ലര്‍റാണ് ഒച്ച് തെറാപ്പിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒച്ച് ഫേഷ്യല്‍ ജപ്പാനില്‍ ജനപ്രിയമായികഴിഞ്ഞു.

 

ഒച്ചിനെ മുഖത്തുകൂടി ഇഴക്കുകയാണ് ചികില്‍സ. മുഖത്തെ ചുളുവുകള്‍ മാറ്റി യൗവനം നിലനിര്‍ത്താന്‍ കഴിയും എന്നാണ് ഇവര്‍ പറയുന്നത്. ശരീരത്തിലൂടെ ഇഴയുന്ന ഒച്ച് പുറപ്പെടിവിക്കുന്ന ദ്രവമാണ് സൌന്ദര്യം കൂട്ടുന്നത്. ദ്രവത്തിലുള്ള പ്രോട്ടീനുകളും ഇലിറോണിക് ആസിഡുകളും ആന്‍ഡി ഓക്‌സിഡന്റുകളും വരണ്ട ചര്‍മ്മത്തെ മാറ്റി ചര്‍മ്മത്തെ ആകര്‍ഷകമാക്കുന്നു. ഇതുകൂടാതെ ഒച്ച് മസാജിംഗിനും ജപ്പാനില്‍ ആരാധകരുണ്ട്. അള്‍ട്രാവൈലറ്റ് രശ്മികള്‍കൊണ്ട് ത്വക്കിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഒച്ച് മസാജിംഗിന് കഴിയും.

മുഖത്തുമാത്രമല്ല കഴുത്തും ശരീരവുമൊക്കെ ഒച്ച് മസാജുകൊണ്ട് മിനുക്കാന്‍ കഴിയും. ടോക്കിയോയില്‍ നിരവധി ഒച്ച് മസാജ് ക്ലിനിക്കുകള്‍ ഉണ്ട്. പക്ഷേ ഒച്ചുകളുടെ ക്ഷാമം കോണ്ട് ജപ്പാനില്‍ ഇത് ചിലവേറിയതാണ്. ഒച്ചുകള്‍ ഏറെയുള്ള നാടുകളില്‍ ഒച്ച് ചികില്‍സ ചിലവ് കുറവായിരിക്കും. ബ്യൂട്ടിപാര്‍ലറുകളില്‍ പോകാതെ തന്നെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം എന്നാണ് ജപ്പാന്‍കാര്‍ തെളിയിച്ചിരിക്കുന്നത്.

You must be logged in to post a comment Login