സൗമ്യ വധക്കേസ്: വിഎസിന്റെ നിലപാട് അത്ഭുതം ഉളവാക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

oommenchandy-kTD--621x414@LiveMint
പാലക്കാട്: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കുന്ന വി.എസ്.അച്യുതാനന്ദന്‍ സൗമ്യ വധക്കേസ് വിധി വന്നപ്പോള്‍ അതില്‍ സ്വീകരിച്ച നിലപാട് അത്ഭുതം ഉളവാക്കുന്നതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഷൊര്‍ണൂര്‍ കാരേക്കാടില്‍ സൗമ്യയുടെ അമ്മ സുമതിയെ ആശ്വസിപ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വധശിക്ഷയ്ക്ക് എതിരായി സിപിഎം ഇപ്പോള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സൗമ്യ വധത്തില്‍ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പില്‍ വീഴ്ചകളുണ്ടായി. ഗോവിന്ദച്ചാമിക്കു വധശിക്ഷ വിധിച്ചപ്പോള്‍ സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ വധശിക്ഷയ്‌ക്കെതിരെ അഭിപ്രായം പറയുന്ന സാഹചര്യം അവര്‍ വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എംഎല്‍എയ്‌ക്കൊപ്പമാണ് ഉമ്മന്‍ ചാണ്ടി സൗമ്യയുടെ വീട്ടിലെത്തിയത്.

You must be logged in to post a comment Login