ഹജ്ജ് അപേക്ഷ: അവസാന തിയതി ഇന്ന്    

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തിയതി ഇന്ന് അവസാനിക്കും. അപേക്ഷ സ്വീകരിക്കല്‍ അവസാനിക്കാനിരിക്കെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോഗം ഇന്ന് മുംബൈയില്‍ ചേരും.
പുതിയ ഹജ്ജ് നയപ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച ഹജ്ജ് അപേക്ഷ സ്വീകരണം നീട്ടണമെന്ന ആവശ്യം തീര്‍ഥാടകരില്‍ ശക്തമാണ്. അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനാല്‍ കേരളം ഉള്‍പ്പടെയുളള മുഴുവന്‍ സംസ്ഥാനങ്ങളിലും അപേക്ഷകര്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.

ഇതിനിടെയാണ് അപേക്ഷ സ്വീകരിക്കല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മൂന്ന് ആഴ്ചയാക്കി ചുരുക്കിയത്. മുന്‍വര്‍ഷങ്ങളില്‍ ഒരു മാസത്തോളം ഹജ്ജ് അപേക്ഷ സ്വീകരിച്ചിരുന്നു. തീര്‍ഥാടകരുടെ അഭ്യര്‍ഥന മാനിച്ച് പിന്നീട് തിയതി നീട്ടിയിട്ടുമുണ്ട്. കഴിഞ്ഞ മാസം 15 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷകര്‍ കുറയാന്‍ പ്രധാന കാരണം.

 

You must be logged in to post a comment Login