ഹണിബീ കുടുംബത്തില്‍ പുതിയൊരാള്‍ കൂടി എത്തുന്നു

honey-bee-malayalam-movie-review_0_0

സൂപ്പര്‍ ഹിറ്റായ അസിഫ് അലി ചിത്രം ഹണിബീയുടെ രണ്ടാം ഭാഗത്തില്‍ പുതിയൊരു കഥാപാത്രം കൂടി വരുന്നു. ആദ്യ ഭാഗത്തില്‍ ആസിഫിനെ കൂടാതെ ഭാവന, ബാലു വര്‍ഗീസ്, അര്‍ച്ചന കവി, ബാബുരാജ്, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.

Image result for badai bungalow arya

പുതിയ ഭാഗത്തില്‍ ബഡായി ബംഗ്ലാവ് ഫെയിം ആര്യ രോഹിതാണ് ആസിഫിന്റെയും ഭാവനയുടെയും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി എത്തുന്നത്. ഹണിബീ 2 പ്രഖ്യാപിച്ചപ്പോള്‍ അര്‍ച്ചന കവി ചിത്രത്തിന്റെ ഭാഗമാവില്ലെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

മുമ്പ് തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്.

You must be logged in to post a comment Login