ഹനാന്‍ സഞ്ചരിച്ച കാര്‍ കൊടുങ്ങല്ലൂരില്‍ അപകടത്തില്‍പ്പെട്ടു

 

തൃശൂര്‍: മത്സ്യവില്‍പ്പന നടത്തി ഉപജീവനം നടത്തിയിരുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു.  കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാന്റെ പരിക്ക് ഗുരുതരമല്ല. കോഴിക്കോട് നിന്നുള്ള യാത്രയിലായിരുന്നു ഹനാന്‍. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലാണ് ഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login