ഹയാബുസ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തി

 

suzuki hayabusa 2019 india price

ന്യൂഡല്‍ഹി: ഇതിഹാസ സ്പോര്‍ട്‍സ്‍ മോട്ടോര്‍സൈക്കിള്‍ ‘ഹയാബുസ’യുടെ പുതിയ പതിപ്പ് പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. 2019 പതിപ്പിന് വില 13.74 ലക്ഷം രൂപയാണ്. രണ്ട് നിറങ്ങളിലാണ് ബൈക്ക് പുറത്തിറങ്ങുന്നത് മെറ്റാലിക് ഊ‍ര്‍ട്ട് ഗ്രെ, ഗ്ലാസ് സ്‍പാര്‍ക്കിള്‍ ബ്ലാക്ക് എന്നിങ്ങനെ കറുപ്പ്, ചാര നിറങ്ങള്‍ വേരിയന്‍റുകളാണ്.

സ്പോര്‍ട്‍സ്‍ ബൈക്കുകളില്‍ ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ് ഹയാബുസ. 1340 സിസി ആണ് പുതിയ മോട്ടോര്‍സൈക്കളിന്‍റെ എഞ്ചിന്‍ ശക്തി. 197 പിഎസ്‍ ആണ് പവര്‍. 9500 ആര്‍പിഎം, 7200 ആര്‍പിഎമ്മില്‍ 115 എന്‍എം പീക് ടോര്‍ക്ക് എന്നിവയാണ് പ്രത്യേകതകള്‍. ഇന്ത്യയില്‍ മാത്രം സൈഡ് റിഫ്‍ളക്ടറുകളോട് കൂടെയാണ് ഹയാബുസ ഇറങ്ങുന്നത്.

You must be logged in to post a comment Login