ഹര്‍ത്താലിനെതിരെ നിലപാട് സ്വകീരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പിന് സംഭാവന നല്‍കില്ല:വാണിജ്യ വ്യവസായ സംഘടകള്‍

കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാട് സ്വകീരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേലില്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ ആലോചന. സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കും.ലോക്‌സഭ തെരഞ്ഞടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വന്‍കിട വാണിജ്യ വ്യവസായ സംരംഭകര്‍ ഇത്തരത്തിലൊരു ആലോചന നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം രാഷട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തുക സംഭവന നല്‍കുന്നത് തങ്ങളാണ്. എന്നാല്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല.

ഹര്‍ത്താലിനിടെ നടക്കുന്ന അക്രമങ്ങളില്‍ വാണിജ്യ വ്യവസായ മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്നും വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.ഹര്‍ത്താലുണ്ടാക്കുന്ന വിഷമതകളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിയടില്‍ വിവിധ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്താനും തീരുമാനിച്ചു.ഹര്‍ത്താല്‍ പൂര്‍ണമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങും.

You must be logged in to post a comment Login