‘ഹലോ’യിലെ നായികയെ ഓര്‍മയില്ലേ?; പാര്‍വതിയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

paru

 

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഹലോ’യിലെ നായികയെ ഓര്‍മയില്ലേ? മദ്യത്തെ മാത്രം സ്നേഹിക്കുന്ന നായകനെ തന്റെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ച് വട്ടം കറക്കിയ കുസൃതിക്കാരി. ചിത്രത്തിലെ ‘ചെല്ല താമരേ’ എന്ന ആ ഗാനം മാത്രം മതി പാര്‍വതി മെല്‍ട്ടനെ മലയാളികള്‍ ഓര്‍ക്കാന്‍.

ഒരു മലയാളി തനിമയുണ്ടെങ്കിലും പാര്‍വതിയുടെ അച്ഛന്‍ ജര്‍മന്‍കാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. ജനിച്ചത് അമേരിക്കയിലെ ന്യൂ ജഴ്സിയിലും. അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി 2005 ലാണ് സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. മുംബൈക്കാരനായ ഷംസു ലലാനിയുമായുള്ള വിവാഹത്തിന് ശേഷം പാര്‍വ്വതി സിനിമയില്‍ നിന്ന് വിട്ടു നിന്നു.

ഇപ്പോഴിതാ പുത്തന്‍ മേക്ക് ഓവറിലുള്ള പാര്‍വതിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സിനിമ വിട്ടെങ്കിലും മോഡിലിംഗ് രംഗത്ത് സജീവമാണ് താരമിപ്പോള്‍.

You must be logged in to post a comment Login