ഹാംലീസിന്റെ നൂറ് ശതമാനം ഓഹരികളും സ്വന്തമാക്കി റിലയന്‍സ്

പ്രമുഖ ബ്രിട്ടീഷ് കളിപ്പാട്ട ബ്രാന്‍ഡായ ഹാംലീസിന്റെ നൂറ് ശതമാനം ഓഹരികളും സ്വന്തമാക്കി റിലയന്‍സ്. ഹോങ്കോങ് ലിസ്റ്റഡ് കമ്പനിയായ സി ബാനര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് കമ്പനിയുമായി റിലയന്‍സ് കരാറില്‍ ഒപ്പുവെച്ചു.

250 വര്‍ഷത്തെ പാരമ്പര്യമുള്ള ഹാംലീസിന് ലോകമെമ്പാടും വിപണി സജീവമാണ്. 18 രാജ്യങ്ങളിലായി 167 വിപണനശാലകളാണ് ഹാംലീസിനുള്ളത്. ഇന്ത്യയില്‍ 28 ഇടങ്ങളിലാണ് വിപണനകേന്ദ്രങ്ങളുള്ളത്. ഹാംലിസിന്റെ ഓഹരികള്‍ സ്വന്തമാക്കിയതോടെ റിലയന്‍സ് രാജ്യാന്തര വിപണിയില്‍ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കിയിരിക്കുകയാണ്.

You must be logged in to post a comment Login