ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചു

കോയമ്പത്തൂര്‍: ഹാ​ദി​യ ഭ​ര്‍​ത്താ​വ്​ ഷെഫി​ന്‍ ജ​ഹാ​നു​മാ​യി ഫോ​ണി​ല്‍ സംസാരിച്ചെന്ന് കോളെജ് അധികൃതര്‍.  ബു​ധ​നാ​ഴ്​​​ച രാ​വി​ലെ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജി. ക​ണ്ണ​ന്റെ​യും പൊ​ലീ​സിന്റെ​യും അ​നു​മ​തി​യോ​ടെ​യാ​ണ്​ ഹാ​ദി​യ ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ സേ​ല​ത്തെ​ത്തി​യ ഉ​ട​ന്‍ ഷെഫി​ന്‍ ജ​ഹാ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ക​ണ​ക്​​ഷ​ന്‍ കി​ട്ടി​യിരുന്നി​ല്ല. ഹാ​ദി​യ​യെ കാ​ണാ​ന്‍ ഷെഫി​ന്‍ ജ​ഹാ​നെ കോ​ട​തി വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ നി​യ​മ​കേ​ന്ദ്ര​ങ്ങ​ളും പ​റ​യു​ന്ന​ത്.

ഹാ​ദി​യ​യെ കാ​ണാ​ന്‍ ഷെഫി​ന്‍ ജ​ഹാ​ന്‍ അ​ടു​ത്ത ദി​വ​സം സേ​ല​ത്ത്​ എ​ത്തു​മെ​ന്നാ​ണ്​ വിവരം. ഹാ​ദി​യ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ക്യാമ്പസില്‍ ​വെ​ച്ച്‌​ കാ​ണാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എ​ന്നാ​ല്‍, മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങ​ണം.  ഹോ​സ്​​റ്റ​ലി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക്​ നി​യ​ന്ത്ര​ണ​മു​ണ്ടാ​വും. മൊബൈ​ല്‍ ഫോ​ണും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അതേസമയം ഷെഫി​ന്‍ ജ​ഹാ​നെ കാ​ണാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഹാ​ദി​യ പൊ​ലീ​സി​ന്​ അ​പേ​ക്ഷ ന​ല്‍​കി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ഹോ​സ്​​റ്റ​ലി​ല്‍ നി​ല​വി​ല്‍ ഒ​രു സ​ബ്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍, ഒ​രു വ​നി​ത ഹെ​ഡ്​ കോ​ണ്‍​സ്​​റ്റ​ബി​ള്‍, ര​ണ്ട് പൊ​ലീ​സ്​ കോ​ണ്‍​സ്​​റ്റ​ബി​ള്‍​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ സു​ര​ക്ഷ ഡ്യൂ​ട്ടി​യി​ലു​ള്ള​ത്.

എം.​ജി.​ആ​ര്‍ മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്​​സി​റ്റി​യി​ലേ​ക്ക്​ ഹാ​ദി​യ​യു​ടെ അ​പേ​ക്ഷ​യും മ​റ്റും ബു​ധ​നാ​ഴ്​​ച​യാ​ണ്​ അ​യ​ച്ച​ത്. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​നു​മ​തി ല​ഭ്യ​മാ​വു​ന്ന​തോ​ടെ കോ​ഴ്​​സി​ല്‍ ചേ​രാ​നാ​വും. ഹാ​ദി​യ മ​തി​യാ​യ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചാ​ല്‍ കോ​ളെജ്​ രേ​ഖ​ക​ളി​ല്‍ അ​ഖി​ല അ​ശോ​ക​ന്‍ എ​ന്ന പേ​രി​ന്​ പ​ക​രം ഹാ​ദി​യ എ​ന്നാ​ക്കി മാ​റ്റു​മെ​ന്ന്​ കോ​ളെ​ജ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോളെജില്‍ നിന്ന് പ​ത്ത്​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ശൂ​ര​മം​ഗ​ല​ത്തെ ഹോ​സ്​​റ്റ​ലി​ല്‍​ നി​ല​വി​ല്‍ 114 വി​ദ്യാ​ര്‍​ഥി​ക​ളാ​ണു​ള്ള​ത്.

ഹാ​ദി​യ​ക്ക്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കു​ന്നി​ല്ല. മ​തം മാ​റി​യ​തി​നു​ ശേ​ഷം നാ​ഗ​ര്‍​കോ​വി​ലി​ല്‍ ഇന്റേ​ണ്‍​ഷി​പ്​ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​​ ഹാ​ദി​യ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എം.​ജി.​ആ​ര്‍ മെ​ഡി​ക്ക​ല്‍ യൂ​നി​വേ​ഴ്​​സി​റ്റി​ല്‍ അ​പേ​ക്ഷ ന​ല്‍​കാ​നാ​ണ്​ അ​ന്ന്​ കോ​ള​ജ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍, ഹാ​ദി​യ 27 ദി​വ​സം മാ​ത്രം ഹാ​ജ​രാ​യ​തി​നു​ശേ​ഷം ഇന്റേണ്‍​ഷി​പ്​ ഇ​ട​ക്കു​വെ​ച്ച്‌​ നി​ര്‍​ത്തു​ക​യാ​യി​രു​ന്നു

You must be logged in to post a comment Login