ഹാപ്പി ബോള്‍ട്ട് ഡേ’ ആഘോഷിച്ച് നിസ്സാന്‍

usain-bolt‘ട്രിപ്പിള്‍ ട്രിപ്പിള്‍’ സ്വന്തമാക്കിയ ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ ആദരിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍. ബോള്‍ട്ട് കാഴ്ചവച്ച അവിസ്മരണീയ പ്രകടനങ്ങള്‍ കണക്കാക്കി താരത്തിന്റെ 30ാം ജന്മദിനത്തിലാണ് നിസ്സാന്‍ ഞായറാഴ്ച ആഘോഷമാക്കിയത്.

100 മീറ്റര്‍, 200 മീറ്റര്‍, നാല് ഗുണം 100 മീറ്റര്‍ റിലേ ഇനങ്ങളിലെ സ്വര്‍ണനേട്ടം തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സിലും ആവര്‍ത്തിച്ച ഉസൈന്‍ ബോള്‍ട്ട് 2012 മുതല്‍ നിസ്സാന്റെ ഗ്ലോബല്‍ ഡയറക്ടര്‍ ഓഫ് എക്‌സൈന്‍മെന്റ് കൂടിയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ സ്‌പോര്‍ട്‌സ് കാറുകള്‍ക്കൊപ്പം ഇടംപിടിക്കുന്ന നിസ്സാന്റെ ജനപ്രിയ മോഡലായ ‘ജി ടിആറി’ന്റെ ബ്രാന്‍ഡ് അംബാസഡറാണു ബോള്‍ട്ട്. 2012 മുതല്‍ അദ്ദേഹം നിസ്സാന്റെ ഗ്ലോബല്‍ ഡയറക്ടര്‍ ഓഫ് എക്‌സൈറ്റ്‌മെന്റ് ആയും പ്രവര്‍ത്തിക്കുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ ‘ഹാപ്പി ബോള്‍ട്ട് ഡേ’ എന്ന പ്രചാരണവുമായാണു നിസ്സാന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ തകര്‍പ്പന്‍ നേട്ടം ആഘോഷിച്ചത്. വിജയ നിമിഷങ്ങളില്‍ ബോള്‍ട്ട് ലോക പ്രശസ്തമാക്കിയ ‘ലൈറ്റ്‌നിങ് ബോള്‍ട്ട്’ പോസ് അനുകരിക്കുന്ന ആരാധകര്‍ക്ക് ആ ചിത്രം ‘ഹാപ്പിബോള്‍ട്ട് ഡേ’ എന്ന ഹാഷ് ടാഗില്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും അവസരം ഓരുക്കിയിരുന്നു. അതില്‍ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ഹള്‍ ചേര്‍ത്ത് ഒരു വിഡിയോയും നിസ്സാന്‍ പുറത്തിറക്കിയിട്ടുണ്ട്.
എട്ടു വര്‍ഷം മുമ്പ് ബെയ്ജിങ് ഒളിംപിക്‌സില്‍ സ്പിന്റ് ഇനങ്ങളിലെ ട്രിപ്പിള്‍ സ്വന്തമാക്കി ബോള്‍ട്ട് ആരംഭിച്ച കുതിപ്പാണു 2016 റിയോ ഒളിംപിക്‌സിലും അപരാജിതമായി തുടരുന്നത്. ബെയ്ജിങ്ങിനു പിന്നാലെ ലണ്ടനിലും എതിരാളികളില്ലാതെ കുതിച്ച ബോള്‍ട്ടിന് ഇക്കുറി റിയോയിലും കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നില്ലെന്നതാണു യാഥാര്‍ഥ്യം.

100 മീറ്റര്‍, 200 മീറ്റര്‍, നാല് ഗുണം 100 മീറ്റര്‍ റിലേ ഇനങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയതോടെയാണു കായിക ചരിത്രത്തിലെ തന്നെ അപൂര്‍വ നേട്ടമായ ‘ട്രിപ്പിള്‍ ട്രിപ്പിള്‍’ ബോള്‍ട്ടിന്റെ പേരിലായത്.

‘2017 നിസ്സാന്‍ ജി ടി ആര്‍’ ഇക്കൊല്ലം ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തിക്കാന്‍ നിസ്സാന്‍ തീരുമാനിച്ചിട്ടുണ്ട്.

You must be logged in to post a comment Login