ഹാര്‍ ലി ഡേവിഡ്‌സണ്‍ ഇനി ഇന്ത്യയില്‍ ബൈക്ക് നിര്‍മ്മിക്കും

അമേരിക്കയിലെ പ്രസിദ്ധമായ ഹാര്‍ ലി ഡേവിഡ്‌സണ്‍ ഇനി ഇന്ത്യയില്‍ പൂര്‍ണമായ തോതില്‍ ബൈക്ക് നിര്‍മ്മിക്കും. ഇവിടെനിന്നും യൂറോപ്പിലേക്കും തെക്ക് കിഴക്കന് ഏഷ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനാണ് പദ്ധതി.

 

കമ്പനിയുടെ പുതിയ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് 500 ബൈക്കുകള്‍ മിലാനില്‍ അവതരിപ്പിച്ചപ്പോഴാണ് ഇന്ത്യന്‍ പദ്ധതിയുടെ കാര്യം കമ്പനി പ്രസിഡന്റ് മാത്യു ലൈവാടിച്ച് പ്രഖ്യാപിച്ചത്.
ഈ രണ്ടു മോഡലുകളും അടുത്ത വര്‍ഷം തുടക്കത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കും. നിലവില്‍ ഹരിയാനയിലുള്ള പ്‌ളാന്റ് കയറ്റമതിക്ക് സജ്ജമാക്കുകയാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഹരിയാനയിലുള്ള ഭവാലിലെ പഌന്റില്‍ ഇന്ത്യയ്ക്കുള്ള ബൈക്കുകള്‍ മാത്രമേ നിലവില്‍ ഉല്പാദിപ്പിക്കുന്നുള്ളൂ.

You must be logged in to post a comment Login