ഹിറ്റ്‌ലറുടെ അന്ത്യനിമിഷം ഒപ്പമുണ്ടായിരുന്ന അംഗരക്ഷകന്‍ മരിച്ചു

ബെര്‍ലിന്‍: ഹിറ്റ്‌ലറുടെ അവകാനകാലത്ത് അംഗരക്ഷകനായിരുന്ന റോക്കസ് മിഷ് അന്തരിച്ചു. 96 വയസായിരുന്നു. ബര്‍ലിന്‍ ബങ്കറില്‍ ഹിറ്റ്‌ലറുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയായ വ്യക്തികളില്‍ അവശേഷിച്ചിരുന്ന ആളായിരുന്നു മിഷ്.

1945ല്‍ ബള്‍ജ് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴാണ് ഹിറ്റ്‌ലര്‍ ബങ്കറില്‍ ഒളിവില്‍ കഴിഞ്ഞത്. ഹിറ്റ്‌ലറുടെ ടെലഫോണ്‍ ഓപ്പറേറ്ററായും സന്ദേശവാഹകനായും ആദ്യകാലത്ത് പ്രവര്‍ത്തിച്ച മിഷ് പിന്നീടാണ് അംഗരക്ഷകനായത്. അവസാനകാലത്ത് ഹിറ്റ്‌ലറുടെ ജീവിതം ശാന്തവും സമാധാനപരവുമായിരുന്നുവെന്ന് 2007ല്‍ റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ റോക്കസ് മിഷ് വെളിപ്പെടുത്തിയിരുന്നു.

You must be logged in to post a comment Login