ഹുണ്ടായി വെര്‍ണയുടെ രണ്ട് വര്‍ഷത്തെ ആധിപത്യം തകര്‍ത്ത് ഡീസല്‍ പതിപ്പുമായി ഹോണ്ടയുടെ മുന്നേറ്റം

ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട സിറ്റി ഇടത്തരം സെഡാന്‍ വാഹനങ്ങളുടെ വിപണിയില്‍ മുമ്പന്തിയിലെത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള ഹുണ്ടായി വെര്‍ണയുടെ ആധിപത്യം തകര്‍ത്താണ് ഹോണ്ടാ സിറ്റി ഒന്നാമത് എത്തിയത്. ഹോണ്ടാ സിറ്റിക്ക് ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഇല്ലെന്ന കുറവ് മുതലെടുത്താണ് ഹുണ്ടായി വെര്‍ണ വാഹന വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്. 2011 മുതല്‍ 2013 അവസാനം വരെ ഇടത്തരം സെഡാന്‍ കാറുകളുടെ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത് ഹുണ്ടായി വെര്‍ണയാണ്.

എന്നാല്‍ ഹോണ്ട സിറ്റിയുടെ ഡീസല്‍ പതിപ്പ് ജനുവരിയില്‍ വിപണിയില്‍ ഇറങ്ങിയതോടെയാണ് ഹോണ്ടാ വിപണി ആധിപത്യം തിരികെ പിടിച്ചത്. ഈവര്‍ഷം ആദ്യത്തെ രണ്ട് മാസത്തെ കണക്കുകള്‍ പരിശോച്ചാല്‍ ഹോണ്ടാ സിറ്റി 14397 യൂണിറ്റി വാഹനങ്ങള്‍ വിറ്റഴിച്ചു.

ഹോണ്ടാ സിറ്റി വിപണി കീഴടക്കിയതോടെ വെര്‍ണയില്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തി  വിപണിയിലെ ആധിപത്യം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഹുണ്ടായി.

You must be logged in to post a comment Login