ഹൃദയ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി

ചരിത്രത്തിലാദ്യമായി ശസ്ത്രക്രിയ കൂടാതെ കാര്‍ഡിയാക് പേസ്‌മേക്കര്‍ മനുഷ്യഹൃദയത്തില്‍ ഘടിപ്പിച്ചു. അമേരിക്കയില്‍ ഡോക്ടറായ ഇന്ത്യന്‍ വംശജന്‍ വിവേക് റെഡ്ഡിയാണ് വൈദ്യശാസ്ത്ര രംഗത്തെ വിപ്ലവകരമായ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

പാരമ്പര്യ
പേസ്‌മേക്കറുകളെക്കാള്‍ പത്ത് മടങ്ങ് വലുപ്പം കുറവാണ് നാനോസ്റ്റിം പേസ്‌മേക്കറുകള്‍ക്ക്. ശസ്ത്രക്രിയ കൂടാതെ ധമനികളിലൂടെ കയറ്റിവിട്ടാണ് നാനോസ്റ്റിം ഹൃദയത്തിലെത്തിക്കുന്നത്. സാധാരണ പേസ്‌മേക്കറുകളെ പോലെ ലീഡുകള്‍ നാനോസ്റ്റിമില്‍ ആവശ്യമില്ല. അമേരിക്കയിലെ സെന്റ് ജൂഡ് മെഡിക്കല്‍സാണ് നാനോസ്റ്റിമിന്റെ നിര്‍മ്മാതാക്കള്‍. യുഎസ്, ക്യാനഡ, യൂറോപ്പ് എന്നിവിടങ്ങളിലുള്ള 670 ഓളം രോഗികളില്‍ നാനോസ്റ്റിം ഘടിപ്പിക്കുന്നതിന് മുന്നോടിയായി ലീഡ്‌ലെസ് കക എന്ന ക്ലിനിക്കല്‍ ട്രയല്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നാനോ പേസ്‌മേക്കര്‍ പ്രവര്‍ത്തിക്കുന്നതിങ്ങനെ.

You must be logged in to post a comment Login