ഹൈദരാബാദില്‍ ജോലി കഴിഞ്ഞുമടങ്ങിയ എയര്‍ഹോസ്റ്റസിനെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

rape
ഹൈദരാബാദ്: ഹൈദരാബാദില്‍ ടാക്‌സി ഡ്രൈവര്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ വെച്ചാണ് സംഭവം. ജോലി കഴിഞ്ഞുമടങ്ങിയ യുവതിയെ വാഹനത്തില്‍ വെച്ച് ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇയാളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ സുന്‍പ്രീത്സിംഗ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുകയാണൈന്നും പോലീസ് പറഞ്ഞു.

You must be logged in to post a comment Login