ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികളും അതേസ്ഥലത്ത് വെടിയേറ്റു മരിച്ചു

ഹൈദരാബാദ്: വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവം നടന്ന ഷാദ്‌നഗറിനടുത്തുള്ള ചതൻ പല്ലിയിൽ പ്രതികളെ ഇന്ന് പുലർച്ചെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. തെളിവെടുപ്പിനൊപ്പം സംഭവം പുനരാവിഷ്ക്കരിക്കാനും പൊലീസ് ശ്രമിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ കൊണ്ടുവന്നത്. സംഭവം പുനരാവിഷ്ക്കരിച്ച് കാണിക്കാൻ പറഞ്ഞപ്പോൾ പ്രതികളെ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെടാൻ ശ്രമിക്കുകയും, അതോടെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായുള്ള ഏറ്റുമുട്ടലിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച് ഷാഡ്നഗർ കോടതി കസ്റ്റഡിയിൽ വിട്ടതോടെയാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പിന് വന്നത്. തെളിവെടുപ്പിനിടെ ദിഷയുടെ സെൽഫോൺ പൊലീസിന് പ്രതികൾ കാണിച്ചുകൊടുത്തിരുന്നു. അതിനുശേഷമാണ് സംഭവം പുനരാവിഷ്ക്കരിക്കാൻ ശ്രമിച്ചതും ഏറ്റുമുട്ടൽ ഉണ്ടായുതും

ഇക്കഴിഞ്ഞ നവംബർ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോൾ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി. മൃതദേഹം ലോറിയിൽ കൊണ്ടുപോയി ഷാദ്‌നഗറിനടുത്തുള്ള ചതൻ പല്ലി അണ്ടർ ബ്രിഡ്ജിൽവെച്ച് കത്തിക്കുകയായിരുന്നു. ഈ സംഭവം തെലങ്കാനയിലും രാജ്യത്തുടനീളവും വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. നാദിരോദുവിനെ വധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന പോലീസ് നാല് പ്രതികളെയും കണ്ടുമുട്ടുന്നു.

You must be logged in to post a comment Login