ഹൊ, ഈ ലിലാനിയെ ആരും നമിച്ചുപോകും

Untitled-4 copyലണ്ടന്‍: ജിംനാസ്റ്റിക്‌സ് താരങ്ങളെപ്പോലും അതിശയിപ്പിക്കുന്ന മെയ്‌വഴക്കവുമായി ബ്രിട്ടീഷ് യുവതി.
ശരീരം ഒടിച്ചുമടക്കി സ്യൂട്ട്‌കേസില്‍ കൊള്ളുന്ന പരുവത്തിലാക്കാന്‍ ലിലാനി ഫ്രാങ്കോ എന്ന ബ്രിട്ടീഷ് യുവതിക്ക് നിമിഷങ്ങള്‍ മതി.
ഇരുമ്പ് തൂണില്‍ ശരീരം വളച്ച് തൂങ്ങിക്കിടക്കുന്നതും തലതാഴെയാക്കി നടക്കുന്നതും ഉള്‍പ്പെടെ കണ്ടാല്‍ ആരും നമിച്ചു പോകുന്ന അഭ്യാസങ്ങള്‍ ലിലാനിക്ക് വെറും നേരംപോക്ക് മാത്രം.
കാലുകൊണ്ട് ആഹാരം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പുകവലിക്കുന്നതുമൊക്കെ ലിലാനിയുടെ അഭ്യാസ പ്രകടനങ്ങളാണ്. പതിനെട്ട് വയസ് മുതലാണ് ലിലാനി ഈ അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയത്. നേരത്തെ ഈ കഴിവുകളുണ്ടായിരുന്നതിനാല്‍ ഈ രംഗത്ത് വൈദഗ്ധ്യം തെളിയിക്കാന്‍ അല്‍പ്പം പരിശീലനം മാത്രമേ വേണ്ടിവന്നുള്ളു.
കാണികള്‍ക്ക് മുന്നില്‍  കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ ലിലാനിക്ക് കഠിന പരിശീലനത്തിന്റെ ആവശ്യമുണ്ടായില്ല. ആഹാര നിയന്ത്രണവും ലിലാനിയുടെ നിഘണ്ടുവിലില്ല.
കയ്യില്‍ കിട്ടുന്നതെന്തും കഴിക്കുന്നതാണ് ലിലാനിയുടെ ശൈലി.
കുടുംബത്തില്‍ ജിംനാസ്റ്റിക്‌സ് താരങ്ങളും നര്‍ത്തകരുമായി നിരവധി പേരുണ്ട്. ഇതാണ് തന്റെ അസാമാന്യമായ കഴിവിന്റെ രഹസ്യമെന്ന് ലിലാനി പറയുന്നു.

You must be logged in to post a comment Login