ഹോക്കി ദേശീയ ടീം മുന്‍ നായകന്‍ സര്‍ദാര്‍ സിംഗ് വിരമിച്ചു

ഹോക്കി ദേശീയ ടീം മുന്‍ നായകന്‍ സര്‍ദാര്‍ സിംഗ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഏഷ്യന്‍ ഗെയിംസിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വിരമിക്കല്‍. ഇനിയും ഏറെ നാള്‍ രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ശരീരിക ക്ഷമതയുണ്ടെന്നും എന്നാല്‍, പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറുകയാണെന്നും വിരമിക്കല്‍ പ്രഖ്യാപിക്കലിനുശേഷം സര്‍ദാര്‍ സിംഗ് പറഞ്ഞു. 32 കാരനായ സര്‍ദാര്‍ ഇന്ത്യയ്ക്ക് വേണ്ടി 300 രാജ്യാന്തര മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ജേതാവാണ് സര്‍ദാര്‍ സിംഗ്.

You must be logged in to post a comment Login