ഹോണ്ടയുടെ ഡബ്ല്യുആര്‍വി മാര്‍ച്ച് 16ന്

കോംപാക്റ്റ് എസ് യു വി വിപണിയില്‍ ചലനങ്ങളുണ്ടാക്കാന്‍ ഡബ്ല്യുആര്‍വിയുമായി ഹോണ്ട. ഹോണ്ടയുടെ ചെറു ഹാച്ചായ ജാസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡബ്ല്യുആര്‍വി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ബ്രസീലില്‍ നടന്ന സാവോപോളോ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം മാര്‍ച്ച് 16ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. മാരുതി ബ്രെസ, ഫോഡ് ഇക്കോസ്‌പോര്‍ട്ട് തുടങ്ങിയ വാഹനങ്ങളോടാണ് ഡബ്ല്യുആര്‍വി മത്സരിക്കേണ്ടി വരിക.

വിന്‍സം റണ്‍എബോട്ട് വെഹിക്കില്‍ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആര്‍വിക്ക് ജാസിന്റെ അതേ തരത്തിലുള്ള ഇന്റീരിയറായിരിക്കും സബ്‌കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റില്‍ മാറ്റുരയ്ക്കാനെത്തുന്ന വാഹനത്തിന് ബിആര്‍വിയേക്കാള്‍ വിലക്കുറവാണ്. അബര്‍ബന്‍ സ്‌റ്റൈല്‍ ഡിസൈനിലെത്തുന്ന ഡബ്ല്യുആര്‍വി യുവാക്കളെ ലക്ഷ്യം വെച്ചാണ് പുറത്തിറക്കുന്നത്. പുതിയ സിറ്റിയ്ക്ക് ശേഷം ഹോണ്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന വാഹനമായിരിക്കും ഡബ്ല്യുആര്‍വി.

ചെറു എസ് യു വി ആണെങ്കിലും വലിയ എസ് യു വികളോട് സാമ്യം തോന്നുന്ന രൂപമായിരിക്കും ഡബ്ല്യുആര്‍വിക്ക്. ക്രോം ഇന്‍സേര്‍ട്ടോടു കൂടിയ വലിയ ഗ്രില്ലുകള്‍, സ്‌പോര്‍ട്ടി ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ബോഡി എന്നിവ ഡബ്ല്യുആര്‍വിക്കുണ്ടാകും. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്കട്ട് അലോയ് വീലുകളുമുണ്ട്. എല്‍ ആകൃതിയിലുള്ള ടെയില്‍ ലാമ്പും സ്‌റ്റൈലിഷ് ബംബറും പിന്‍ഭാഗത്തിനു മാറ്റേകുന്നു. എന്‍ജിന്‍ വകഭേദങ്ങളെപ്പറ്റി കമ്പനിയൊന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്ത്യയില്‍ 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളുമുണ്ടാകുമെന്നും സൂചനയുണ്ട്. ആറു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണു വില.

You must be logged in to post a comment Login