ഹോണ്ട ഇന്ത്യ മൂന്ന് മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു

 

മുംബൈ: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മൂന്ന് മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കുന്നു. സസ്‌പെന്‍ഷനിലെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നത്. ഏവിയേറ്റര്‍, ആക്ടിവ 125, ഗ്രേസിയ എന്നീ സ്‌കൂട്ടര്‍ മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16നും ഇടയില്‍ നിര്‍മ്മിച്ച മൂന്നു മോഡലുകളിലെ 56,194 യൂണിറ്റ് സ്‌കൂട്ടറുകളുടെ തകരാറാണ് പരിഹരിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login