ഹോണ്ട ഡിയൊ ഡീലക്സ് ഇന്ത്യയിൽ

ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഗിയർ രഹിത സ്കൂട്ടറായ ഡിയൊ ഡീലക്സിനെ വിപണിയിലെത്തിച്ചു. ഡിയൊയുടെ ഈ മുന്തിയ വകഭേദത്തിന് 53,292 രൂപയാണ് എക്സ്ഷോറൂം വില. പതിവ് മോഡലിൽ നിന്നും 3,000 രൂപ അധിക വിലയിലാണ് ഡീലക്സ് എത്തിയിരിക്കുന്നത്.

എൽഇഡി ഹെഡ് ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ഫോർ ഇൻ വൺ ഇഗ്നീഷൻ കീ എന്നീ ഫീച്ചറുകൾ ഡീലക്സിൽ നൽകിയിട്ടുണ്ട്. പ്രീമിയം ലുക്ക് കൈവരുത്തുവാൻ ഗോൾഡൻ നിറത്തിലാണ് റിമ്മുകൾ ഒരുക്കിയിരിക്കുന്നത്. മാർഷൽ മെറ്റാലിക് ഗ്രീൻ, ആക്സിസ് മെറ്റാലിക് ഗ്രേ എന്നീ നിറങ്ങളിലാണ് ഡിയൊ ഡീലക്സ് ലഭ്യമായിരിക്കുന്നത്.

അതെ 109 സി സി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എൻജിനാണ് ഡീലക്സിന്‍റെയും കരുത്ത്. 8 ബിഎച്ച്പിയും 8.91 എൻഎം ടോർക്കും സൃഷ്ടിക്കുന്ന് എൻജിനിൽ സിവിടിയാണ് ട്രാൻസ്മിഷൻ. മണിക്കൂറിൽ 83 കിലോമീറ്ററാണ് ഉയർന്ന വേഗത. മുന്നിലും പിന്നിലും 130 എം എം ഡിസ്ക് ബ്രേക്കോടെ എത്തുന്ന ഡീലക്സിൽ കോംബി ബ്രേക്കിങ് സംവിധാനവും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ ഡീലർഷിപ്പുകളിൽ എത്തുന്ന ഡിയൊ ഡീലക്സിന്‍റെ വിൽപ്പന ഈ മാസം തന്നെ ആരംഭിക്കുന്നതായിരിക്കും. ഇന്ത്യയിൽ ടി വി എസ് വിഗൊ, സുസുക്കി ലെറ്റ്സ്, ഹീറോ മേസ്ട്രൊ എഡ്ജ്, യമഹ സീ ആർ എന്നിവയാണ് ഡിയൊ ഡീലക്സിന്‍റെ പ്രധാന എതിരാളികൾ.

You must be logged in to post a comment Login