ഹോണർ 9N ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിൽ

 

അടുത്തിടെയാണ് ഹോണർ പുതിയ 9N സ്മാർട്ട്ഫോണിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ കമ്പനി 9N സ്മാർട്ട്ഫോണിന്‍റെ ആദ്യ ഫ്ലാഷ് സെയിൽ ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴി ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുക. 11,999 രൂപ പ്രാരംഭ വിലയിലായിരുന്നു

ഹോണർ 9N

വിപണിയിൽ അവതരിച്ചത്. 32GB, 64GB, 128GB സ്റ്റോറേജ് പതിപ്പുകളിൽ എത്തിയ 9Nന് യഥാക്രമം 11,999 രൂപ, 13,999 രൂപ, 17,999 രൂപ നിരക്കിലാണ് വില.

ഇതിൽ 64GB, 128GB സ്റ്റോറേജ് പതിപ്പുകളുടെ വിൽപ്പനയാണ് ഇന്നാരംഭിക്കുന്നത്. സഫയർ ബ്ലൂ, മിഡ് നൈറ്റ് ബ്ലാക്ക് നിറങ്ങളിലായിരിക്കും ഈ പതിപ്പുകൾ ലഭ്യമാവുക.

സവിശേഷതകൾ

5.84 ഇഞ്ച് ഡിസ്പ്ലെ

ഓക്ട-കോർ കിരിൻ 659 പ്രോസസർ

ആൻഡ്രോയിഡ് 8.0 ഓറിയോ

3GB റാം/4GB റാം

32GB/64GB/128GB സ്റ്റോറേജ്

13MP/2MP ഡ്യുവൽ റിയർ ക്യാമറ

16MP ഫ്രണ്ട് ക്യാമറ

3000mAh ബാറ്ററി

You must be logged in to post a comment Login