ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

.തൃപ്പൂണിത്തുറ: എന്‍എസ്എസ് കോളേജിന് സമീപമുള്ള സ്വകാര്യ ഹോസ്റ്റലിന്റെ ടോയ്‌ലറ്റില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മരിച്ചയാളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. രാവിലെ ഹോസ്റ്റലിലെത്തിയ മറ്റു വിദ്യാര്‍ഥിനികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഹോസ്റ്റല്‍ അധികൃതരും സ്ഥലത്തെത്തി. കോളജിനടുത്തുള്ള പാരലല്‍ കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ മരട് സ്വദേശിയുടേതാണ് മൃതദേഹമെന്ന് പോലീസ് അറിയിച്ചു.

You must be logged in to post a comment Login