ഹ്യുണ്ടായി ‘ഐ 30’ ഇന്ത്യന്‍ വിപണിയിലേയ്ക്കില്ല

i30

ഹ്യുണ്ടായി ഐ 30 ഇന്ത്യന്‍ വിപണിയില്‍ എത്തില്ല. ഹാച്ച് ബാക്ക് വിഭാഗത്തില്‍ നിലവില്‍ ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ എലൈറ്റ് i 20 യും i 20 യും ആക്ടീവും ഹ്യുണ്ടായിക്ക് ഇന്ത്യന്‍ വിപണിയില്‍ നല്ല മുന്നേറ്റമാണ് സമ്മാനിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ഹ്യുണ്ടായിയുടെ ഹാച്ച് ബാക്കായ മൂന്നാം തലമുറ ഐ 30 ഇന്ത്യന്‍ വിപണിക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന കമ്പനിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരതിലൊരു തീരുമാനം.

ഐ 20 ആക്ടീവും, വെര്‍ണയും, എന്‍ട്രി ലെവല്‍ ക്രെറ്റയുമെല്ലാം വലിയ വില വ്യത്യാസമില്ലാതെ ലഭിക്കുമ്പോള്‍ ഏതാണ്ട് എലാന്‍ട്രയ്ക്ക് തുല്യമായ വിലയില്‍ പുതിയ കാര്‍ വാങ്ങാന്‍ സാധ്യത കുറവാണ് എന്ന ചിന്തയാണ് ഐ 30നെ തത്കാലം ഇന്ത്യയിലേക്കടുപ്പിക്കേണ്ടെന്ന തീരുമാനത്തിന് പിന്നില്‍. 138 എച്ച്.പി കരുത്തുള്ള പുതിയ ടര്‍ബോ ചാര്‍ജ്ഡ് 1.4 ലിറ്റര്‍ ഫോര്‍ സിലിന്‍ണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ പുതിയ i 30 യുടെ പ്രത്യേകതയാണ്. കൂടാതെ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഉണ്ട്.

ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സുകളാണ് ഐ 30യില്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിങ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ കീപ്പിങ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ അലര്‍ട്ട്, ബലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്.

2017 വെര്‍ണ, മുഖം മിനുക്കുന്ന ഗ്രാന്‍ഡ് ഐ 10, എക്‌സന്റ്, നാലു മീറ്ററില്‍ താഴെയുള്ള പുതിയ എസ്.യു.വി. തുടങ്ങിയവയാണ് ഹ്യുണ്ടായിയില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്നത്.  2017  ആദ്യമായിരിക്കും  ഐ 30 വിപണിയിലെത്തുക.

You must be logged in to post a comment Login