ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലേക്ക്

2017-hyundai-i10-facelift-official-images-front

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലേക്ക്. പുതുമയേറിയ എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ ഫീച്ചറുകളുമായാണ് പുതിയ പതിപ്പ് വിപണിയിലിറങ്ങുന്നത്. അടുത്ത വര്‍ഷം ജനുവരിയോടു കൂടി ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തിയേക്കും.
ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലാമ്പ്, ഹെക്‌സാഗണല്‍ ഗ്രില്‍, പുതിയ ബംബര്‍, പുതിയ രൂപത്തിലുള്ള ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പ് എന്നിങ്ങനെയുള്ള വമ്പന്‍ സവിശേഷതകളുമായാണ് ഗ്രാന്റ് ഐ10 ഫേസ്‌ലിഫ്റ്റ് എത്തുന്നത്.

hyundai-grand-i10-facelift-rear
ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, മികച്ച രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. കറുപ്പ്, നീല, മെറൂണ്‍ എന്നീ കളര്‍ സ്‌കീമുകളിലാണ് വാഹനം ലഭ്യമാകുക.

grand-i10-facelift-spied-testing-india
1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനും 1.1 ലിറ്റര്‍ ത്രീ സിലിണ്ടര്‍ യു2 വി.ജി.ടി എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. എന്‍ട്രിലെവല്‍ ഫോഡ് ഫിഗോ, ഷവര്‍ലെ ബീറ്റ്, ടാറ്റ ടിയാഗോ എന്നീ വാഹനങ്ങളാണ് പുതിയ ഗ്രാന്റ് ഐ10 ന്റെ വിപണിയിലെ എതിരാളികള്‍.

You must be logged in to post a comment Login