ഹ്യുണ്ടായ് മോട്ടോര്‍ കോര്‍പറേഷനിലും പണിമുടക്കിന് ആഹ്വാനം

സിയൂള്‍: വേതന വര്‍ധന സംബന്ധിച്ച ചര്‍ച്ച പൊളിഞ്ഞ സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാണ കമ്പനിയായ ഹ്യുണ്ടായിയില്‍ പണിമുടക്കിന് ആലോചന. ഇക്കാര്യത്തില്‍ അടുത്ത ആഴ്ച തൊഴിലാളികള്‍ വോട്ടെടുപ്പുനടത്തും. ഇന്നലെ നടന്ന ചര്‍ച്ചയ്ക്കിടയില്‍ നിന്നു തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയതോടെയാണ് സമരത്തിനു വഴിതെളിഞ്ഞത്.

Untitled-2 copyസ്വരാജ്യത്തും അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യം മൂലം വില്‍പ്പന താഴ്ന്നിരിക്കുന്നതിനാല്‍ വേതന വര്‍ധന ഉടന്‍ സാധ്യമല്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. കഴിഞ്ഞ മേയ് 28 മുതല്‍ 18 റൗണ്ട് ചര്‍ച്ച നടത്തിയതായി യൂണിയനുകള്‍ പറയുന്നു. സമരം വേണമോയെന്നു തീരുമാനിക്കുന്നതിനായി 13ന് വോട്ടെടുപ്പിന് തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞവര്‍ഷം വേതനം, തൊഴില്‍സ്ഥിതി എന്നിവ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് പലവട്ടം ഭാഗികസമരങ്ങള്‍ നടത്തിയിരുന്നു.
82,088 കാറുകളുടെ ഉത്പാദനം തടസപ്പെട്ടതിലൂടെ ഒന്നരക്കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്. എട്ടുമാസത്തെ ശമ്പളത്തിനു തുല്യമായ ബോണസാണ് യൂണിയനുകള്‍ ഇക്കുറി ആവശ്യപ്പെടുന്നത്. ഇതു കൂടാതെ കമ്പനിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് 56.25 ഗ്രാം സ്വര്‍ണവും രണ്ടുമാസത്തെ വേതനത്തിനു തുല്യ ബോണസും അധികമായി ആവശ്യപ്പെടുന്നു.

മാത്രമല്ല, യൂണിയന്‍ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ സ്വീകരിച്ച നിയമ നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു. ഹ്യുണ്ടായിയ്ക്ക് ഇപ്പോള്‍ത്തന്നെ അമേരിക്കന്‍ വിപണിയില്‍ തിരിച്ചടിയുണ്ട്.

 

 

You must be logged in to post a comment Login