ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഉജ്ജ്വലമായി

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ കമ്മിറ്റിയുടേയും പ്രവര്‍ത്തന വര്‍ഷത്തിന്റെയും ഉദ്ഘാടന പരിപാടികല്‍ ആകര്‍ഷകവും ഉജ്ജ്വലവുമായി. ഫെബ്രുവരി 17ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ എച്ച്.കെ.സി.എസ്. പ്രസിഡന്റ് തോമസ് കൊരട്ടിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്.കെ.സി.എസ്. സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍കയില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ലിന്‍സി കരിമ്പിന്‍കാലായില്‍ സ്വാഗതമാശംസിച്ചു സംസാരിച്ചു.

കെ.സി.സി. എന്‍.എ. പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ആശംസ പ്രസംഗത്തില്‍ ഇഇ വര്‍ഷം ജൂലൈ 19 മുതല്‍ 22 വരെ അറ്റ്‌ലാന്റായില്‍ നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍ വിജയമാക്കാന്‍ ഏവരുടേയും സഹായ സഹകരണങ്ങളും സജീവ സാന്നിദ്ധ്യവും തേടുകയുണ്ടായി. ജോയിന്റ് സെക്രട്ടറി റെജി പെരുമനതേട്ട് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. റോജര്‍ നെല്ലമാമറ്റം, ജെറ്റി അജേഷ് പുതുക്കേരില്‍ എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു.

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനകളായ കിഡ്‌സ് ക്ലബ്ബ്, കെ.സി.വൈ.എല്‍, വുമന്‍സ് ഫോറം, ബി.വൈ.ഒ.എല്‍. മുതലായ സംഘടനകളുടെ വൈവിദ്ധ്യമേറിയ വര്‍ണ്ണ്വോജ്ജ്വലമായ കലാപരിപാടികളും, ജോബി കിടാരം ആന്റ് ഗ്രൂപ്പിന്റെ സംഗീത സന്ധ്യയും ഉദ്ഘാടന ചടങ്ങിനെ മോടിപിടിപ്പിച്ചു. സംഘടനയുടെ സെക്രട്ടറി സിറില്‍ തൈപറമ്പില്‍, ട്രഷറാര്‍ ജോസ് നെടുമാക്കല്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

You must be logged in to post a comment Login