കഴുത്തുകള്‍ കീഴടക്കുന്ന പതക്ക നെക്‌ലസ്

കഴുത്തിലണിയുന്ന നെക്‌ലസിന്റെ ഒരു വശത്ത് വലിയ പതക്കം…പതിവ് രീതികളില്‍ നിന്ന് വിട്ടുള്ള ഈ ആഭരണം പെണ്‍കുട്ടികളുടെ കഴുത്ത് കീഴടക്കി കഴിഞ്ഞു. ഹോളിവുഡ് നടികള്‍ ആണ് ഇത്തരം നെക്‌ലസ് ആദ്യം ഉപയോഗിച്ച് തുടങ്ങിയതെങ്കില്‍ പിന്നീട് ഇത് ബോളിവുഡിലെത്തി. അധികം വൈകാതെ പൊതുരംഗത്തേയും സിനിമാരംഗത്തെയും പ്രമുഖ വനിതകളുടെ കഴുത്തിലും പതക്ക നെക്‌ലസ് ഇടംപിടിച്ചു. ഇന്ന് വിവാഹചടങ്ങുകളിലും മറ്റ് പാര്‍ട്ടികളിലും ഡിസൈനര്‍ സാരിയോടൊപ്പം അതിന് ചേരുന്ന തരത്തിലുള്ള പതക്ക നെക്‌ലസുകളാണ് തെരഞ്ഞെടുക്കുന്നത്.

necklaceരണ്ടില്‍ കൂടുതല്‍ ലെയറുകളിലായി വരുന്ന മാലകളുടെ വശങ്ങളിലാണ് പതക്കങ്ങള്‍ പിടിപ്പിക്കാറുള്ളത്. പൂക്കളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും സവിശേഷ സ്ഥലങ്ങളുടെയുമൊക്കെ ആകൃതിയിലാണ് പതക്കങ്ങള്‍ ഡിസൈന്‍ ചെയ്യാറുള്ളത്. രത്‌നക്കല്ലുകളും മുത്തുകളും പതക്കങ്ങളെ കൂടുതല്‍ അലങ്കരിച്ചു
അടുത്തകാലത്തായി പഴയ തഞ്ചാവൂര്‍ രീതികളിലും ഈജിപ്ഷ്യന്‍ പാറ്റേണുകളിലും പതക്കങ്ങള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. പതക്കങ്ങള്‍ പിടിപ്പിച്ച ഭാരം കുറഞ്ഞ ആഭരണങ്ങള്‍ക്കാണ് ഇന്ന് കൂടുതല്‍ പ്രിയം.

 

 

You must be logged in to post a comment Login